വന്ദേഭാരത് നാളെ മുതൽ പുതിയ സമയത്തില്‍; വിവിധ സ്റ്റേഷനുകളിലെത്തുന്ന പുതിയ സമയക്രമം ഇങ്ങനെ

വന്ദേഭാരത് നാളെ മുതൽ പുതിയ സമയത്തില്‍; വിവിധ സ്റ്റേഷനുകളിലെത്തുന്ന പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കോട്ടയം മുഖേന കാസർഗോഡേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തുന്നത്. തിരുവനന്തപുരത്ത് നിന്നും നേരത്തെ പുറപ്പെടുന്ന ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടൊപ്പം തൃശ്ശൂരിൽ അധിക സമയം നിർത്തുന്നതിനും തീരുമാനം ആയിട്ടുണ്ട്. പുതിയ സമയക്രമം ഒക്ടോബർ 23 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഇനി മുതൽ രാവിലെ 5.15 നാണ് തലസ്ഥാനത്ത് നിന്നും സർവീസ് ആരംഭിക്കുക. 6.03 ന് കൊല്ലത്തെത്തുന്ന ട്രെയിനിന് രണ്ട് മിനിറ്റ് ഇവിടെ സ്റ്റോപ്പ് ഉണ്ടാകും. 6.05 ന് ഇവിടെ നിന്ന് പുറപ്പെടുന്ന ട്രെയിൻ 6.53 ന് ചെങ്ങന്നൂരിൽ നിർത്തും. രണ്ട് മിനിറ്റിന് ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.

എന്നാൽ കോട്ടയത്തും എറണാകുളത്തും ട്രെയിൻ എത്തുന്ന സമയത്തിലോ ഇവിടെ നിന്ന് പുറപ്പെടുന്ന സമയത്തിലോ മാറ്റമില്ല. തൃശൂരിൽ പതിവ് സമയമായ 9.30 ന് വന്ദേഭാരത് എത്തും. ഒരു മിനിറ്റ് അധികം ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 9.33 ന് ഇവിടെ നിന്നും പുറപ്പെടുന്ന ട്രെയിനിന്റെ ഷൊർണൂർ മുതൽ കാസർകോഡ് വരെയുള്ള സമയക്രമത്തിൽ മാറ്റമുണ്ടാകില്ല.

മടക്ക യാത്രയിലും കാസർഗോട് മുതൽ ഷൊർണൂർ വരെ നിലവിലെ സമയക്രമം തുടരും. തൃശൂരിൽ ഒരു മിനിട്ട് അധികം നിർത്തിയിടും. 6.10 ന് തൃശൂർ എത്തുന്ന വന്ദേഭാരത് ഇവിടെനിന്ന് 6.13 നായിരിക്കും പുറപ്പെടുക. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. 8.46 ന് ചെങ്ങന്നൂരിൽ എത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. 9.34 ന് കൊല്ലത്ത് എത്തുന്ന ട്രെയിൻ 9.36 ന് അവിടെ നിന്ന് പുറപ്പെടും. മുൻസമയക്രമത്തിനെക്കാൾ അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.