തൃശൂര്‍: തൃശൂരില്‍ മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയുടെ (36) ഇടതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടമായത്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലേറ്റതിന്റെ ആഘാതത്തില്‍ അമ്മയും കുഞ്ഞും തെറിച്ചു വീഴുകയായിരുന്നു.
ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. മുടിയും കരിഞ്ഞു. യുവതിയെ ഇരിങ്ങാലക്കുല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കില്ല. ഇന്നലെ രാത്രി ഏഴോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തില്‍ വീട്ടിലെ സ്വിച്ച് ബോര്‍ഡും ബള്‍ബുകളും പൊട്ടിത്തെറിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ടിക് ഉപകരണങ്ങളും കത്തി നശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.