ന്യൂഡല്‍ഹി: മൂക്കിലൊഴിക്കാവുന്ന വാക്സിന്റെ പരീക്ഷണത്തിന് ഒരുങ്ങി പ്രമുഖ ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്. ഒന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക് ഡഗ്രസ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. അപേക്ഷ ഉന്നതാധികാര സമിതി പരിശോധിക്കും.
കുത്തിവെയ്പ്പിനേക്കാള്‍ സൗകര്യപ്രദമാണ് മൂക്കിലൊഴിക്കാവുന്ന വാക്സിന്‍. സര്‍ക്കാര്‍ തലത്തിലുള്ള പ്രമുഖ ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി സഹകരിച്ചാണ് മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ ഭാരത് ബയോടെക് വികസിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു.
ഓക്സ്ഫഡിന്റെ കോവിഷീല്‍ഡിനൊപ്പമാണ് ഇതിനും അനുമതി നല്‍കിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കോവാക്സിനും അനുമതി നല്‍കിയത്. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.