ദുബായ്: യുഎഇയിലെ അജ്മാനിൽ കാറിന് തീപിടിച്ച് മലയാളി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് (41) മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ജിമ്മി ഉപയോഗിച്ചിരുന്ന കാർ റോഡരികിൽ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ അകത്ത് നിന്ന് മൃതദേഹവും കണ്ടെത്തി.
ദുബായിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാൻ എമിറേറ്റ്‌സ് സിറ്റിയിലായിരുന്നു താമസം. കാറിന് തീപിടിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മഞ്ഞപ്ര മേലേപിടികയിൽ ചാണ്ടി ജോർജിന്റെയും ലീലാമ്മ ജോർജിന്റെയും മകനാണ് ജിമ്മി. ഭാര്യ: ദീപ്തി തോമസ്. ഒരു മകനുണ്ട്. അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.