തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭന്. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.
കേരള പ്രഭ പുരസ്‌കാരത്തിന് ജസ്റ്റിസ് (റിട്ട) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരും കേരള ശ്രീ പുരസ്‌കാരത്തിന് പുനലൂര്‍ സോമരാജന്‍ ( സാമൂഹ്യ സേവനം), വി.പി ഗംഗാധരന്‍ (ആരോഗ്യം), ഡി.സി രവി (വ്യവസായ - വാണിജ്യം), കെ.എം ചന്ദ്രശേഖരന്‍ (സിവില്‍ സര്‍വ്വീസ്), പണ്ഡിറ്റ് രമേശ് നാരായണ്‍ (കല) എന്നിവരെയും തിരഞ്ഞെടുത്തു.
അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.