റസീന പി യുടെ ക്രൈം ത്രില്ലർ നോവൽ 'ശിഖ' പ്രകാശനം ചെയ്തു

റസീന പി യുടെ ക്രൈം ത്രില്ലർ നോവൽ 'ശിഖ' പ്രകാശനം ചെയ്തു

ഷാർജ: റസീന പി യുടെ മൂന്നാമത്തെ പുസ്തകമായ ക്രൈം ത്രില്ലർ നോവൽ "ശിഖ "ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. എഴുത്തുകാരനും ആക്ടിവിസ്റ്റും പബ്ലിക് സ്പീക്കറുമായ ബഷീർ തിക്കോടി പുസ്തകം പ്രകാശനം ചെയ്തു. ഷംസുദ്ദീൻ മദീന പുസ്തകം ഏറ്റുവാങ്ങി.

കെഎംസിസി കൺവീനിയറും പബ്ലിക് സ്പീക്കറുമായ ജലീൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹിബ ഫാത്തിമ ജിഐഎസ് അജ്മാൻ സ്വാഗതം ചെയ്തു. സമസ്യ പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.