'അനുവാദം ചോദിക്കാതെ തന്നെ ഇരിക്കൂ, ഞാനും നിങ്ങളിലൊരാള്‍'; വൈറലായി വില്ലേജ് ഓഫിസറുടെ കുറിപ്പ്

'അനുവാദം ചോദിക്കാതെ തന്നെ ഇരിക്കൂ, ഞാനും നിങ്ങളിലൊരാള്‍'; വൈറലായി വില്ലേജ് ഓഫിസറുടെ കുറിപ്പ്

പാലക്കാട്: ശ്രദ്ധ നേടി ചെര്‍പ്പുളശേരി വില്ലേജ് ഓഫീസറും കസേരക്ക് പിന്നിലെ കുറിപ്പും. 'അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ ഇട്ടിട്ടുള്ള കസേരയില്‍ ഇരിക്കേണ്ടതാണ്. ഞാനും നിങ്ങളില്‍ ഒരാളാണ്' എന്നാണ് കുറിപ്പ്. തിരുവനന്തപുരം നേമം സ്വദേശിയായ ആര്‍. പ്രവീണ്‍ ആണ് വില്ലേജ് ഓഫീസര്‍.

പ്രവീണിന്റെ പിന്നിലെ അലമാരയില്‍ രണ്ടിടത്തായി കടലാസില്‍ എഴുതി ഒട്ടിച്ച കുറിപ്പാണ് ഇവിടെയെത്തുന്നവരുടെ കണ്ണില്‍ ആദ്യം ഉടക്കുക. വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള മിക്ക ഓഫീസുകളിലും കയറിയിറങ്ങുന്നവര്‍ക്ക് പലപ്പോഴും അവഗണനയും നിരാശയും ഒക്കെ സമ്മാനിക്കുന്നിടത്താണ് ഈ വില്ലേജ് ഓഫീസര്‍ വ്യത്യസ്തനാകുന്നത്.

പല ഓഫിസുകളിലും എത്തിയാല്‍ ഇരിക്കാന്‍ ഇരിപ്പിടം പോലും കിട്ടാറില്ല. ഏറെ നേരം കാത്തുനില്‍ക്കേണ്ടിയും വരും. എന്നാല്‍ ചെര്‍പ്പുളശേരി വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്ക് ഈ കുറിപ്പും ഓഫീസറും ഏറെ ആശ്വാസമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.