തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. നഗരത്തോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്ത് വീടുകളില്‍ വെള്ളം കയറുകയും പലയിടത്തും ഗതാഗതം ഭാഗികമായും തടസപ്പെട്ടു. പത്തനംതിട്ടയില്‍ സമീപ കാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാളെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും 24 ന് എറണാകുളം ജില്ലയിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്താല്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ ഉപദ്വീപില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.
ഈ മാസം 25 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. 26 ഓടെ ഇത് തീവ്രത കുറഞ്ഞ ന്യൂനമര്‍ദമായി മാറുമെന്നും 27 ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.