ഭയപ്പെടേണ്ട....സന്ദേശങ്ങളെല്ലാം സുരക്ഷിതമായിരിക്കും; വിശദീകരണവുമായി വാട്സാപ്പ്

 ഭയപ്പെടേണ്ട....സന്ദേശങ്ങളെല്ലാം  സുരക്ഷിതമായിരിക്കും;  വിശദീകരണവുമായി വാട്സാപ്പ്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്ഡേഷനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങള്‍ വഴിയും പ്രചാരണങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചില തെറ്റിദ്ധാരണങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുകയാണന്ന വിശദീകരണവുമായി വാട്സാപ്പ്.

ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്സാപ്പ് വ്യക്തമാക്കി. ചില അഭ്യൂഹങ്ങളില്‍ 100 ശതമാനം വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരും. പ്രൈവസി പോളിസി അപ്ഡേറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ലെന്നും വാട്സാപ്പ് വിശദീകരണത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.