കൊച്ചി: കേരളത്തിലെ നിയമസഭാ ഇലക്ഷൻ അടുത്തുവരുന്ന സാഹചര്യത്തിൽ നിരവധി സ്ഥാന മോഹികൾ രംഗത്ത് എത്തുന്നു . തീവ്ര മത ചിന്തയുള്ളവർ ഇരുമുന്നണിയിലുംകയറിപ്പറ്റാൻ നിതാന്ത ശ്രമം തുടരുന്നു. ഇവർക്ക് രഹസ്യ പിന്തുണയും പണവും വാഗ്ദാനം ചെയ്ത് കൊണ്ട് SDPI, വെൽഫെയർ പാർട്ടി തുടങ്ങിയ വർഗ്ഗീയ ശക്തികൾ രംഗത്തുണ്ട്. ഏത് ഭരണം വന്നാലും തങ്ങളുടെ ആളുകൾ ഉണ്ടാകുവാൻ വേണ്ടി ക്യത്യമായ അജണ്ടയോടെയാണ് അവർ പ്രവർത്തിക്കുന്നത്.
മതേതര സ്വഭാവമുള്ള ലീഗിലും തീവ്ര മത ചിന്തയുള്ള വെൽഫയർ പാർട്ടി കടന്ന് കൂടിയതിൽ ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് കത്തോലിക്ക സഭക്ക് കടുത്ത അതൃപ്തിയാണുള്ളത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു .എന്നാൽ ഇത് മുസ്ലീം ലീഗ് വിരോധമാണ് എന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും, തീവ്രമതചിന്തഗതിക്കാരെയാണ് കേരളം ഭയക്കുന്നത് എന്നതാണ് സത്യം.
എൽ ഡി എഫിൽ കെ.ടി.ജലീൽ മദ്രസ അദ്ധ്യാപകർക്ക് ശമ്പളവും പെൻഷനും ഭവന വായ്പകളുമടക്കം ഏറെ ആനുകൂല്യങ്ങൾ നൽകി മുസ്ലീം മത പ്രീണനം നടത്തിയപ്പോൾ അതിനുകുടപിടിക്കുന്ന പിണറായി സർക്കാരിനെതിരെയും ക്രിസ്ത്യൻ ജനവികാരമുണ്ടായിരുന്നെങ്കിലും,യൂഡിഎഫിന് അത് മുതലാക്കാൻ സാധിച്ചില്ല.വെൽഫെയർ പാർട്ടിയുമായി ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാക്കിയ സഖ്യങ്ങൾ അതിനു വിലങ്ങു തടിയായി നിന്നു .
വെൽഫെയർ എന്ന അശനിപാതത്തിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് നെ വരിഞ്ഞുമുറുക്കാൻ പോകുന്ന മറ്റൊരു സ്ഥാനാർഥി രംഗപ്രവേശം ചെയ്തുകഴിഞ്ഞു. ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷ സ്ഥാനാർത്ഥി മോഹം യുഡിഫിനെ പരസ്യമായി അറിയിച്ചു. ഈ വാർത്ത പുറത്ത് വന്നപ്പോൾ തന്നെ എതിർപ്പ് അറിയിച്ച് കൊണ്ട് കത്തോലിക്ക സഭാ വിശ്വാസികൾ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. യുഡിഫ് നേതാക്കളെ എതിർപ്പ് അറിയിക്കുകയും ചെയ്തു. കർദ്ദിനാൾ ആലഞ്ചേരി ക്കെതിരായ കാനൻ നിയമ കേസിൽ, "കർദ്ദിനാൾ രാജാവാണോ" എന്ന് ചോദിച്ച് പരസ്യമായി ആക്ഷേപിച്ച് കത്തോലിക്ക സഭക്കെതിരെ , ഒരു ന്യായാധിപന് ചേരാത്തവണ്ണം പരസ്യ നിലപാട് എടുത്തയാളെ സ്ഥാനാർത്ഥിയാക്കിയാൽ വിശ്വാസി സമൂഹം ഒന്നടങ്കം എതിരാകുവാനാണ് സാധ്യത.ഇദ്ദേഹത്തിന്റെ രംഗപ്രവേശനത്തിനു കളമൊരുക്കുവാൻ ചില ഈർക്കിൽ സംഘടനാ നേതാക്കൾ രംഗത്തിറങ്ങി.കത്തോലിക്കാസഭ വർഗീയത പറയുന്നു എന്ന ആരോപണം ചാനൽചർച്ചകളിലുംസോഷ്യൽമീഡിയായിലും ഉയർത്തുന്നു. അതോടൊപ്പം തന്നെ കമാൽ പാഷക്ക് മതേതരപട്ടം കല്പിച്ചു നൽകുകയും ചെയ്തു.
വഞ്ചി സ്ക്വയറിൽ നടന്ന സഭാ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷാനിമോൾ ഉസ്മാൻ പ്രസംഗിച്ചത് സഭാവിശ്വാസികൾക്കിടയിൽ അമർഷത്തിനു ഇടയാക്കി.ഷാനിമോൾ ഉസ്മാനെതിരായ ജനവിധിയിൽ അത്പ്രതിഫലിക്കുകയൂംചെയ്തു. ശേഷം ഉപതെരഞ്ഞെടുപ്പിൽ നേതൃത്വം ഇടപ്പെട്ട് തണുപ്പിക്കുകയാണ് ഉണ്ടായത്. രമേശ് ചെന്നിത്തലയുടെ വലംകൈ എന്ന് അവകാശപ്പെടുന്ന മുൻ ഹൈക്കോടതി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അയ ആസിഫലി എന്ന അഭിഭാഷകൻ വഞ്ചി സ്ക്വയറിൽ വന്ന് "മെത്രാന്മാർ ബലാത്സംഗ വീരൻമാരാണ്" എന്ന് പ്രസംഗിച്ചത് വിശ്വാസികളിൽ വളരെ പ്രകോപനമുണ്ടാക്കിയിട്ടുള്ളതുമാണ്. ചെന്നിത്തല മുഖ്യമന്ത്രിയായാൽ അഡ്വക്കേറ്റ് ജനറൽ ആകാൻ തയ്യാറെടുത്തിരിക്കുന്ന ഇദ്ദേഹവും കത്തോലിക്ക സഭാ വിശ്വാസികളുടെ മുന്നിൽ വർഗീയ വാദി തന്നെ . ഇദ്ദേഹത്തിനെതിരെയും പരാതിയുമായി വിശ്വാസികൾ രംഗത്തുണ്ട് . ഇദ്ദേഹമാണ് വഞ്ചി സ്ക്വയറിൽ ഷാനിമോളെയും, കമാൽ പാഷയെയുംകൊണ്ടുവരുവാൻ ചുക്കാൻ പിടിച്ചത്. കത്തോലിക്കാ സഭയെ പ്രത്യേകിച്ചും സീറോ മലബാർ സഭയെ അവസരം കിട്ടുമ്പോൾ ഒക്കെ അവഹേളിക്കുവാൻ ഇക്കൂട്ടർ നിരന്തര പരിശ്രമങ്ങൾ നടത്തിവരുന്നു . ഈ അവസരത്തിലാണ് പാഷയുടെ തെരെഞ്ഞെടുപ്പുമോഹം ശ്രദ്ധ ആകർഷിക്കപ്പെടുന്നത്.
ക്രൈസ്തവരുടെ കെട്ടുറപ്പും സംഘബലവും തകർക്കാൻ തീവ്രവാദ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ സർക്കാരിൻ്റെ താക്കോൽ സ്ഥാനങ്ങളിൽ കയറി പറ്റാൻ ഇത്തരക്കാർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ ഇരു പാർട്ടികളും വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കണ്ണടക്കുകയാണ്. മുൻപ് കെ.എം.മാണിയുടെ രാജിക്ക് കാരണമായത് ''സീസറിൻ്റെ ഭാര്യയും സംശുദ്ധ" യായിരിക്കണമെന്ന പാക്ഷയുടെ വിവാദ പ്രസ്താവനയെ തുടർന്നായിരുന്നു.
വർഗീയചിന്തകൾ ഉള്ളവർ പ്രധാന സ്ഥാനങ്ങളിൽ വരുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കോട്ടം വരുത്തും അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നവരെ പരാജയപ്പെടുത്താനുള്ള തീരുമാനമാണ് പൊതുവിൽ ക്രിസ്ത്യൻ വിഭാഗത്തിനുള്ളത്. അത് കൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷമായിരിക്കും സഭ നിലപാട് വ്യക്തമാക്കുക എന്ന് കരുതുന്നു. പ്രതിപക്ഷ നേതാവിൻ്റെ ഉറ്റവരായ ഷാനിമോളോടും ആസിഫലിയോടും ഒപ്പം കമാൽ പാഷയും ചേർന്നാൽ ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്നം പൂവണിയുമോ അതോ പിണറായി ഒരു വട്ടം കൂടി ക്ലിഫ് ഹൗസിൽ ഉണ്ടാവുമോ എന്ന് അറിയുവാൻ ജനം കാത്തിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.