ന്യൂഡല്‍ഹി: പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ ഉടന്‍ പുറത്തിറക്കും. വിവിധ നിയമങ്ങള്‍ ഇല്ലാതാക്കിയും ക്രോഡീകരിച്ചുമാണ് നാലു സമഗ്ര നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. പാര്‍ലമെന്റ് പാസാക്കിയ വ്യവസായ ബന്ധം, സാമൂഹിക സുരക്ഷ, തൊഴില്‍ സുരക്ഷ, ആരോഗ്യം എന്നീ നിയമ സംഹിത(കോഡ്)കളുടെ ചട്ടങ്ങളാണിത്. ചട്ടങ്ങള്‍ തയ്യാറാക്കുന്ന പ്രക്രിയ ഈ മാസം തന്നെ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു.
കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരെ എന്നപോലെ തൊഴില്‍ നിയമങ്ങളില്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് നിയമ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊതുപട്ടികയിലാണ് തൊഴില്‍നിയമങ്ങള്‍ എന്നതിനാല്‍ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ പഠിക്കാന്‍ ഓരോ സംസ്ഥാനങ്ങളിലും ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയോഗിക്കുമെന്ന് തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. സംസ്ഥാന നിയമങ്ങളിലും അതനുസരിച്ചുള്ള മാറ്റങ്ങള്‍ വേണ്ടിവരും എന്നതിനാലാണിത്.
വേജ് കോഡ് ഒഴികെയുള്ള തൊഴില്‍ കോഡുകളുടെ കരടുചട്ടങ്ങള്‍ മന്ത്രാലയം നവംബറില്‍ പുറത്തിറക്കിയിരുന്നു. വേജ് കോഡിന്റെ ചട്ടത്തിന് നേരത്തേ അന്തിമരൂപം നല്‍കിയെങ്കിലും നടപ്പാക്കിയിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.