സപ്ലൈകോ ക്രിസ്മസ് ചന്തകള്‍ വ്യാഴാഴ്ച മുതല്‍

സപ്ലൈകോ ക്രിസ്മസ് ചന്തകള്‍ വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ചന്ത 21 ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും. ഈ മാസം 30 ന് ചന്തകള്‍ അവസാനിക്കും.

തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും ചന്തകള്‍ പ്രവര്‍ത്തിക്കും. 1600 ഓളം ഔട്ട്‌ലറ്റുകളില്‍ വില്‍പ്പന നടക്കും.

സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ജില്ലകളില്‍ ക്രമീകരിക്കുന്ന ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ ഓണച്ചന്തകള്‍ക്ക് സമാനമായി സബ്സിഡി ഇതര സാധനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കാനും ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.