ശ്രദ്ധയ്ക്കുക! പാചകവാതക ബുക്കിങിന് ഇനി മുതല്‍ പുതിയ നമ്പറുകള്‍

ശ്രദ്ധയ്ക്കുക! പാചകവാതക ബുക്കിങിന് ഇനി മുതല്‍ പുതിയ നമ്പറുകള്‍

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങിന് പുതിയ ഫോണ്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. ഇനി മുതല്‍ ബുക്കിങിനായി ഉപയോക്താക്കള്‍ 7715012345, 7718012345 എന്നീ ഐവിആര്‍എസ് നമ്പറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഈ നമ്പറുകള്‍ അഞ്ച് വര്‍ഷമായി നിലവിലുണ്ടെങ്കിലും പ്രവര്‍ത്തന രഹിതമായ 9446256789 എന്ന ഐവിആര്‍എസ് നമ്പര്‍
ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ തുടര്‍ന്നും ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് മൂലമാണ് വീണ്ടും അറിയിപ്പ് നല്‍കിയത്.

മിസ്ഡ് കോള്‍ ബുക്കിങ്ങിന് 7710955555 നമ്പറും വാട്സാപ്പ് ബുക്കിങിന് 1800224344 നമ്പറും ഉപയോഗിക്കാം. കൂടാതെ യുപിഐ ആപ്പുകള്‍ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങള്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.