തിരുവനന്തപുരം: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ ഒന്‍പതിന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എം.എം ഹസന്.
കേരളത്തിലെ മുഴുവന്‍ എംപിമാര്‍ ഉള്‍പ്പെടെ കൂട്ട സസ്പെന്‍ഷനിലൂടെ പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും കൂട്ട സസ്പെന്‍ഷനിലൂടെ പാര്‍ലമെന്റില്‍ ഉയര്‍ന്നത് ജനാധിപത്യത്തിന്റെ മരണ മണി മുഴക്കമാണെന്നും അദേഹം കുറ്റപ്പെടുത്തി.
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മോഡി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ മുഴുവന്‍ സംസ്ഥാന നേതാക്കളും എംഎല്‍എമാരും നാളെ രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, പി.കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല, പി.ജെ ജോസഫ്, സി.പി ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി.ദേവരാജന്‍,മാണി സി കാപ്പന് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.