ചൈനയോട് കടക്ക് പുറത്ത്; ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ

 ചൈനയോട് കടക്ക് പുറത്ത്; ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടികയില്‍ ചൈനയെ മറികടന്ന് ഇന്ത്യ. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ. അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 67,00,000 കിലോമീറ്റര്‍ റോഡാണ് രാജ്യത്തുള്ളത്. ദ വേള്‍ഡ് റാങ്കിങിന്റെ എക്‌സ് പേജിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ദേശീയപാതകളുടെ ദ്രുതഗതിയിലുള്ള വികാസമാണ് ചൈനയെ മറികടക്കാന്‍ കാരണം. 2013-14 ല്‍ ദേശീയ പാതകളുടെ ആകെ നീളം 91,287 കിലോമീറ്ററായിരുന്നുവെങ്കില്‍ 2022-23 ല്‍ 1,45,240 കിലോമീറ്ററായി ഉയര്‍ന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 2022 ല്‍ വരെ ഇന്ത്യയുടെ റോഡ് ശൃംഖല 5.89 ദശലക്ഷം കിലോമീറ്ററുകളാണ് പിന്നിട്ടത്.

യമുന എക്സ്പ്രസ് വേ, മുംബൈ-പുനെ എക്സ്പ്രസ് വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ തുടങ്ങിയ പാതകള്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ റോഡ് കണക്റ്റിവിറ്റിയില്‍ ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന നിക്ഷേപത്തിന്റെ ഉദാഹരണമാണെന്ന് നിധിന്‍ ഗഡ്കരി വ്യക്തമാക്കി. ഒന്‍പത് വര്‍ഷത്തിനിടെ ഹൈവേയില്‍ നിന്നും റോഡ് നിര്‍മ്മാണത്തില്‍ നിന്നുമുള്ള വരുമാനത്തിലും ഗണ്യമായ വര്‍ധനവുണ്ടായെന്നും അദേഹം പറഞ്ഞു. ഒമ്പത് വര്‍ഷത്തിനിടെ ടോള്‍ പിരിവ് വരുമാനം 4,770 കോടിയില്‍ നിന്ന് 41,352 കോടി രൂപയായി ഉയര്‍ന്നു. റോഡ് ശൃംഖല വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.