ന്യൂനപക്ഷ സ്‌കാളര്‍ഷിപ്പിന് ഇപ്പാള്‍ അപേക്ഷിക്കാം; അവസാന തീയതി ജനുവരി 15

ന്യൂനപക്ഷ സ്‌കാളര്‍ഷിപ്പിന് ഇപ്പാള്‍ അപേക്ഷിക്കാം; അവസാന തീയതി ജനുവരി 15

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. 2023-2024 അധ്യയന വര്‍ഷത്തില്‍ വിദേശ സര്‍വകലാശാലകളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി മുതലായ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് ഉള്ളതാണ് സ്‌കോളര്‍ഷിപ്. 

സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ, കേന്ദ്രസര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതവിഭാഗങ്ങളിലുള്ള കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ക്രിസ്ത്യന്‍, മുസ്‌ലിം, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ളത്. 

അപേക്ഷകര്‍ ജനുവരി 15ന് മുന്‍പായി ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം- 33 എന്ന വിലാസത്തില്‍ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂര്‍ണമായ അപേക്ഷ നേരിട്ട് ലഭ്യമാക്കണം. 

അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക് - 0471 -2300524, 2302090 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.