അല്‍ ഫലാഹ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, സീസണ്‍ 2; രണ്ടാം തവണയും ഗ്രീന്‍ ആര്‍മി ചാമ്പ്യന്മാര്‍

അല്‍ ഫലാഹ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, സീസണ്‍ 2; രണ്ടാം തവണയും ഗ്രീന്‍ ആര്‍മി ചാമ്പ്യന്മാര്‍

അബുദാബി : അല്‍ ഫലാഹ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ രണ്ടില്‍ രണ്ടാം തവണയും ഗ്രീന്‍ ആര്‍മി ചാമ്പ്യന്മാരായി. ഫൈനലില്‍ 92 റണ്‍സിന് റെഡ് റാപ്റ്റേഴ്സിനെയാണ് ഗ്രീന്‍ ആര്‍മി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗ്രീന്‍ ആര്‍മി നിശ്ചിത 15 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റെഡ് റാപ്റ്റേഴ്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. സമാപനച്ചടങ്ങില്‍ മികച്ച കളിക്കാരെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഗ്രീന്‍ ആര്‍മിക്ക് വേണ്ടി ക്യാപ്റ്റന്‍ ഷിനാസ് മജീദ് വിന്നേഴ്‌സ് ട്രോഫി ഏറ്റുവാങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.