കോട്ടയം: പ്രധാനമന്ത്രിയുടെ മന്‍കി ബാത്തിലൂടെ പ്രശസ്തനായ വേമ്പനാട്ട് കായലിന്റെ സ്വന്തം രാജപ്പന് റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണം. ഡല്‍ഹിയിലെത്തുന്ന രാജപ്പന് പ്രധാനമന്ത്രിയെ നേരിട്ട് കാണാനും അവസരം ലഭിക്കും. പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായാണ് പ്രധാനമന്ത്രി രാജപ്പനെ മന്‍കി ബാത്തിലൂടെ വിശേഷിപ്പിച്ചത്.
കോട്ടയം ആര്‍പ്പൂക്കര പഞ്ചായത്ത് മഞ്ചാടിക്കരി സ്വദേശിയായ രാജപ്പന്‍ തന്റെ ചെറുവള്ളത്തില്‍ സഞ്ചരിച്ച് വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. ജന്മനാ രണ്ട് കാലിനും സ്വാധീനമില്ലാത്ത രാജപ്പന്‍ കൂടുതലൊന്നും ആഗ്രഹിക്കാതെയാണ് ദിനവും വേമ്പനാട്ട് കായലില്‍ തന്റെ വളളവുമായി ഇറങ്ങുന്നത്.
മന്‍കി ബാത്തിലൂടെ ശ്രദ്ധേ നേടിയതോടെ രാജപ്പനെ തേടി സഹായങ്ങളും എത്തിയിരുന്നു. വീടും വള്ളവും ഉള്‍പ്പടെ നിരവധി സഹായങ്ങള്‍ ലഭിച്ചു. മുന്‍ പഞ്ചായത്ത് അംഗം അഡ്വ. ജോഷി ചീപ്പുങ്കലിന് ഒപ്പമാണ് രാജപ്പന്‍ ഡല്‍ഹിയിലേയ്ക്ക് യാത്ര തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.