തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയ സ്വീകരണത്തിലാണ് പുതിയ കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ 12 യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരിലും കണ്ടാലറിയാവുന്ന നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലഹളയുണ്ടാക്കണമെന്ന ഉദേശത്തോടെ പ്രകാപനമുണ്ടാക്കി, സര്‍ക്കാര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു, പൊലീസ് ആജ്ഞ ലംഘിച്ച് ന്യായവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്.
സമീപകാലത്ത് തിരുവനന്തപുരത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുക്കുന്ന അഞ്ചാമത്തെ കേസാണിത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട നാല് കേസുകളിലും ഡിജിപി ഓഫ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ നാല് കേസുകളിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചിതനായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.