യു.കെയില്‍ കോട്ടയം സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യു.കെയില്‍ കോട്ടയം സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടന്‍: യു.കെയില്‍ മലയാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെക്കാലമായി യു.കെയില്‍ താമസിക്കുന്ന കോട്ടയം അതിരമ്പുഴ കല്ലുങ്കല്‍ സജിയെയാണ് ചിചെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലില്‍ ജീവനക്കാരനായിരുന്നു സജി.

ഭാര്യ നാട്ടില്‍ പോയി മടങ്ങി വന്ന ദിവസമാണ് സജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനിലാകെ മരവിച്ച നിലയിലാണ് രാത്രികാല താപനില രേഖപ്പെടുത്തപ്പെട്ടത്. കൊടും തണുപ്പില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

ഒരു പതിറ്റാണ്ട് മുന്‍പാണ് സജി യുകെയില്‍ എത്തിയത്. ഏതാനും വര്‍ഷം മുന്‍പാണ് ഇദ്ദേഹം ബ്രൈറ്റണില്‍ നിന്നും ചിചെസ്റ്ററിലേക്ക് താമസം മാറി എത്തുന്നത്. അതിനാല്‍ ചിചെസ്റ്റര്‍ മലയാളി സമൂഹത്തില്‍ അടുത്ത് പരിചയം ഉള്ളവര്‍ കുറവായതും മരണ വിവരം പുറത്തറിയാന്‍ വൈകിയതിന് കാരണമായി എന്ന് കരുതപ്പെടുന്നു. മൃതദേഹം ചിചെസ്റ്റര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സജിയുടെ സഹോദര പുത്രി വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലാണ് താമസം. ഇപ്പോള്‍ ഭാര്യയും സഹോദര പുത്രിയും ചേര്‍ന്ന് മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ സംസ്‌കാരം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.