ആലപ്പുഴ: രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ വ്യാഴാഴ്ച വിധി പറയും. കേസില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. പ്രതികളുടെ മാനസികാരോഗ്യ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. മാവേലിക്കര അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് കേസ് പരിഗണിച്ചത്.
എന്നാല്‍ ഇത് സാധാരണ രാഷ്ട്രീയ കൊലപാതകം മാത്രമാണെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടില്ല. പ്രതികള്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത്. അതേസമയം മൃഗീയ കൊലപാതകം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം അല്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
മാത്രമല്ല പ്രതികള്‍ നിരോധിത തീവ്രവാദ സംഘടനയുടെ അംഗങ്ങളാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂറോളം നീണ്ട കനത്ത വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. കേസ് പരിഗണിക്കും മുന്‍പ് പതിനഞ്ച് പ്രതികളെയും കേള്‍ക്കുമെന്നും അവരുടെ നിലവിലെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2021 ഡിസംബര്‍ 19 ന് പുലര്‍ച്ചെയാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ നേതാവായിരുന്ന മുഹമ്മദ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.