തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്തെ ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗം നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കും. എല്‍പി തലത്തില്‍ 51,515 അധ്യാപകരും യു.പി തലത്തില്‍ 40,036 അധ്യാപകരുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് പുറമെ ഹൈസ്‌കൂള്‍ തലത്തില്‍ 42,989 അധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കും.
അവധി സംബന്ധിച്ച് അവശ്യമായ അറിയിപ്പുകള്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജില്ല, വിദ്യാഭ്യാസ ജില്ല, ഉപ ജില്ലാ തലത്തില്‍ നല്‍കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.