വെള്ളായണി കായലില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

 വെള്ളായണി കായലില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികളായ മുകുന്ദനുണ്ണി(19), ഫെര്‍ഡിന്‍(19), ലിബിനോണ്‍(19)എന്നിവരാണ് മരിച്ചത്. മൂവരും വെട്ടുകാട് സ്വദേശികളാണ്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ബൈക്കുകളിലായിട്ടാണ് നാല് വിദ്യാര്‍ത്ഥികള്‍ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. കുളിക്കാനിറങ്ങിയ നാല് പേരില്‍ മൂന്ന് പേര്‍ ചെളിയില്‍ കുടുങ്ങി മുങ്ങി താഴുകയായിരുന്നു.

രക്ഷപ്പെട്ട വിദ്യാര്‍ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് മൂന്നു വിദ്യാര്‍ത്ഥികളെയും പുറത്തെടുത്തത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെടുത്തപ്പോള്‍ തന്നെ മൂന്ന് പേരും മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.