പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം

വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തിയെന്നും വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്.

ഈ മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകില്‍ കെട്ടിയ കിടാവിനെ കടുവ ആക്രമിച്ചത്. പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ലൈറ്റ് തെളിച്ചതിനെ തുടര്‍ന്നാണ് കടുവ പിന്‍മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.