സീ ന്യസ് സംഘടിപ്പിച്ച പേപ്പൽ ക്വിസ് മാർപ്പാപ്പമാരെ അറിയാൻ സീസൺ 2 വിജയികളെ പ്രഖ്യാപിച്ചു

സീ ന്യസ് സംഘടിപ്പിച്ച പേപ്പൽ ക്വിസ് മാർപ്പാപ്പമാരെ അറിയാൻ സീസൺ 2 വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: സീ ന്യൂസ് ലൈവിന്റെ പ്രത്യേക പ്രോ​ഗ്രാമായ 'Know the pontiff' മാർപ്പാപ്പമാരെ അറിയാൻ എന്ന പ്രോ​ഗ്രാമിന്റെ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു. സീറോ മലബാർ സഭയുടെ പി. ആർ. ഒ. യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി വടക്കേകര വി. സി ഓൺലൈനായി സഘടിപ്പിച്ച മീറ്റിങ്ങിനിടെ ഫലം പ്രഖ്യാപിച്ചു. ഈകാലഘട്ടത്തിൽ സീ ന്യൂസ് നടത്തുന്ന മാധ്യമ പ്രവർത്തനത്തെ ഫാദർ ആന്റണി വടക്കേകര വി.സി അഭിനന്ദിച്ചു.

സീന്യൂസ് ലൈവ് സിഇഒ ലിസി കെ ഫെർണാണ്ടസ് സ്വാ​ഗതവും മനേഷ് ജെയിംസ് കൃതജ്ഞതയും അർപ്പിച്ചു. സീന്യൂസ് ലൈവിന്റെ ചെയർമാൻ വർ​ഗീസ് തോമസ്, സീന്യൂസ് ലൈവ് ചീഫ് എഡിറ്റർ ജോ കാവാലം, ജാൻസി ജസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു. സോണി മനോജ് പ്രോ​ഗ്രാമിന്റെ അവതാരകയായിരുന്നു.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാ​ഗങ്ങളായി തിരിച്ചാണ് മത്സരം നടത്തിയത്. എ വിഭാ​ഗത്തിലെ മത്സര വിജയികൾ : അഡ്വിൻ ജോസഫ് ( യുഎഇ) , ജെയ്‌സ് ജോസഫ് (മുട്ടം), അന്ന മരിയ ബിനു (കോതമം​ഗലം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. ജോഷ്വ സാജു (ഓസ്ട്രേലിയ), അരുൺ ജോസഫ് ബിനു (കീരംപാറ), എൽഫിയ ബിനു (കല്ലുവയൽ), എയ്ബൽ ഡിജു(ന്യൂസിലാൻഡ്) എന്നിവർ പ്രോത്സാന സമ്മാനത്തിനും അർഹരായി. ജിസ ജോർജ് (ചമ്പക്കര), ഡൊമിനി ലിജോഷ് (ഹെന്നൂർ) , ജിനോ ജോർജ് (ചമ്പക്കര) എന്നിവരാണ് ബി വിഭാ​ഗത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയത്. മനേഷ് ജെയിംസ്, റെയ്സൺ, അഭിലാഷ് തോമസ്, സെലിൻ പോൾസൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രോ​ഗ്രാം കോർ‌ഡിനേറ്റ് ചെയ്തത്.

'Know the pontiff ന്റെ രണ്ടാം ഘട്ട മത്സരം ജനുവരി 20 ന് ഓൺലൈനായാണ് നടത്തിയത്. നിരവധി ആളുകൾ മാർപാപ്പമാരുടെ ചരിത്രം പഠിച്ച് മത്സരത്തിൽ പങ്കെടുത്തിരുന്നു. 'Know the pontiff' ന്റെ ആദ്യഘട്ടം 2023 ആ​ഗസ്റ്റിൽ നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.