അക്കൗണ്ടുകൾ കൈമാറി ട്വിറ്റർ: ആദ്യത്തെ സെക്കന്റ് ജന്റിൽമാന് പുതിയ അക്കൗണ്ട്
വാഷിങ്ടൺ: വൈറ്റ് ഹൗസിന്റെയും പ്രസിഡന്റിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ ബൈഡന്റെ പേരിലേക്ക് മാറ്റി. @ White House, @ POTUS എന്നിവയാണ് ആ അക്കൗണ്ടുകൾ യഥാക്രമം. പ്രഥമ വനിതയുടെ അക്കൗണ്ടായ @FLOTUS ജിൽ ബൈഡന്റെ പേരിലേക്കും, @VP എന്ന അക്കൗണ്ട് കമല ഹാരിസിന്റെ പേരിലേക്കും മാറ്റി. കമല ഹാരിസിന്റെ ഭർത്താവായ ഡഗ് എംഹൊഫ് രാജ്യത്തെ ആദ്യത്തെ"സെക്കന്റ് ജന്റിൽമാൻ' ആണ്. അതിനായി ഒരു പുതിയ അക്കൗണ്ട് ആരംഭിച്ചു '@ സെക്കന്റ് ജന്റിൽമാൻ' എന്നപേരിൽ.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ബൈഡൻ തന്റെ ആദ്യത്തെ ട്വീറ്റിൽ ഇങ്ങനെ കുറിച്ചു "നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ നേരിടേണ്ട കാര്യം വരുമ്പോൾ പാഴാക്കാൻ സമയമില്ല. അതുകൊണ്ടാണ് ഇന്ന് ധീരമായ നടപടി എടുക്കാനും അമേരിക്കൻ കുടുംബങ്ങൾക്ക് അടിയന്തിര ആശ്വാസം നൽകുന്ന നടപടി സ്വീകരിക്കാനുമുള്ള അവകാശം ലഭിക്കാൻ ഞാൻ ഓവൽ ഓഫീസിലേക്ക് പോകുന്നു."(പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലെ ആദ്യോഗിക ഓഫീസാണ് ഓവൽ ഓഫീസ്)
കമല ട്വീറ്റ് ചെയ്തത് "നിങ്ങളുടെ വൈസ് പ്രസിഡണ്ട് ആയിരിക്കുന്നത് ഞാൻ ഒരു ബഹുമതി ആയി കാണുന്നു"എന്നായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.