തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കും. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറ് മാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ കുടിശികയാണ്. ഇതില്‍ രണ്ട് മാസത്തേത് കൊടുക്കാനാണ് തീരുമാനമായത്. ജനങ്ങളുടെ പ്രതിഷേധം അതോടെ കുറയുമെന്നാണ് സംസ്ഥാന സമിതിയുടെ കണക്കുകൂട്ടല്‍.
അതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും ഉണ്ടാവുമെന്നിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടന്നതായാണ് സൂചന. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 16 നാണ് സിപിഎം സെക്രട്ടേറിയറ്റ് ചേരുക.
തിരഞ്ഞെടുപ്പില്‍ മികച്ച സാധ്യതയെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. ഡല്‍ഹി സമരവും നവകേരള സദസും എല്‍ഡിഎഫിന് മേല്‍ക്കൈ നല്‍കിയെന്നാണ് നേതൃത്വത്തിന്റെ നിഗമനം. സിപിഎം 15, സിപിഐ നാല്, കേരള കോണ്‍ഗ്രസ് (എം)ഒന്ന് എന്നിങ്ങനെയാണ് എല്‍ഡിഎഫില്‍ മത്സരിക്കുന്ന കക്ഷികളും സീറ്റിന്റെ എണ്ണവും.
യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്ന കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ അവര്‍ യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച കോട്ടയം ലഭിക്കും. സിപിഎമ്മും സിപിഐയും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ തന്നെ മത്സരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.