തിരുവനന്തപുരത്ത് നിന്നും കാണാതായ രണ്ട് വയസുകാരി മേരിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് ഓടയില്‍ നിന്ന്

തിരുവനന്തപുരത്ത് നിന്നും കാണാതായ രണ്ട് വയസുകാരി മേരിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് ഓടയില്‍ നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ കാണാതായ രണ്ട് വയസുകാരി മേരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഡിസിപി നിധിന്‍ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്ന് ഡിസിപി അറിയിച്ചു.

മേരിയെ തട്ടിക്കൊണ്ടുപോയവര്‍ ഓടയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എപ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നോ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല.

പേട്ട ഓള്‍ സെയ്ന്റ്‌സ് കോളജിന്റെ പുറകില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് മേരി. മഞ്ഞ ആക്റ്റീവ സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ആറ് വയസുകാരനായ സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.