വാഹനാപകടം: ബംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

വാഹനാപകടം: ബംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു കമ്മനഹള്ളിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം സ്വദേശികളായ രണ്ട് യുവക്കളാണ് മരിച്ചത്. റോഡിലെ ഡിവൈഡറില്‍ ഇടിച്ച ബൈക്കിന്റെ നിയന്ത്രണം തെറ്റിയാണ് അപകടം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം.

കൊല്ലം കൊട്ടാരക്കര സ്വദേശികളായ ആല്‍ബി ജി ജേക്കബ്, വിഷ്ണു കുമാര്‍ എസ് എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.
കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.