ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാറാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ മണിയുടെ കുടുംബത്തിലെ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശിയായ എസക്കി രാജ, ഭാര്യ റെജീന എന്നിവർക്കാണ് പരിക്കേറ്റത്.
മണിയും തൊഴിലാളികളും ഓട്ടോയിൽ വരുന്ന സമയത്താണ് അപ്രതീക്ഷിതമായി ആന റോഡിലേക്ക് എത്തി ഓട്ടോ കുത്തിമറിച്ചിട്ടത്. ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത ശേഷം ചുഴറ്റി എറിയുകയായിരുന്നു. ഏറിൽ തലയ്ക്ക് പരിക്കേറ്റ മണി തൽക്ഷണം മരിക്കുകയായിരുന്നു. മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.