അമ്മിണി ചാക്കോ മേലയിൽ ഡാലസിൽ അന്തരിച്ചു

അമ്മിണി ചാക്കോ മേലയിൽ ഡാലസിൽ അന്തരിച്ചു

ഡാളസ്: ചെങ്ങന്നൂർ കല്ലിശ്ശേരി മേലയിൽ എം.സി. ചാക്കോയുടെ (കുഞ്ഞുമോൻ) ഭാര്യ അമ്മിണി ചാക്കോ (78 വയസ്, ഇരവിപേരൂർ സെൻ്റ് ജോൺസ് ഹൈസ്കൂൾ റിട്ട. അധ്യാപിക) ഡാലസിൽ അന്തരിച്ചു.  

ഇരവിപേരൂർ കോയിപ്പുറത്തുപറമ്പിൽ കെ. ഒ.തോമസിൻ്റെയും മറിയാമ്മ തോമസിന്റെയും മകളാണ് പരേത. 1995 മുതൽ 2000 വരെ വാർഡ് ഇരവിപേരൂർ പഞ്ചായത്തു മെംബർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കൾ: പരേതയായ മിനി ചാക്കോ, പരേതനായ മനോജ് ചാക്കോ, വിനോദ് ചാക്കോ (യുഎസ്), മഞ്ചേഷ് ചാക്കോ (യുഎസ്)

മരുമക്കൾ: മിൽസി മനോജ്, ക്രിസ്റ്റി ചാക്കോ, സ്റ്റെഫി ചാക്കോ (എല്ലാവരും ഡാളസ്, യുഎസ്).

പൊതുദർശനം മാർച്ച് 08 വെള്ളിയാഴ്ച വൈകുന്നേരം 5 PM മുതൽ 8 PM വരെ സെൻ്റ് തോമസ് ക്നാനായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ (727 Metker St, Irving, TX 75062) നടക്കും.

സംസ്കാര ശുശ്രൂഷകൾ മാർച്ച് 09 ശനിയാഴ്ച രാവിലെ 11 മണിക്ക് സെൻ്റ് തോമസ് ക്നാനായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലും, തുടർന്ന് റോളിംഗ് ഓക്സ് മെമ്മോറിയൽ സെൻ്റർ സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) ശവസംസ്കാരവും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.