കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

 കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. നാല് സീറ്റുകളാണ് പാര്‍ട്ടിക്കുള്ളത്. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിക്കുന്നത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥാണ് സ്ഥാനാര്‍ത്ഥി. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് സംഗീത.

കോട്ടയത്ത് എന്‍ഡിഎ വിജയിക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഗീത മത്സരിച്ചിരുന്നുവെന്ന് തുഷാര്‍ പറഞ്ഞു. മാവേലിക്കരയില്‍ ബിജു കലാശാലയും ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണനും മല്‍സരിക്കും.

ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ആറ് മാസമായി താഴെത്തട്ടില്‍ പ്രചാരണം ആരംഭിച്ചിരുന്നെന്ന് തുഷാര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.