തൃശൂര്‍: വീണ്ടും കുലച്ചു നിന്നിരുന്ന വാഴകള്‍ വെട്ടി കെഎസ്ഇബിയുടെ ക്രൂരത. തൃശൂര്‍ പുതുക്കാട് പാഴായിലാണ് കര്‍ഷകനായ മനോജിന്റെ വാഴകള്‍ കെഎസ്ഇബി വെട്ടിയത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാഴ വെട്ട്. ചില വാഴകള്‍ പൂര്‍ണമായും വെട്ടികളഞ്ഞുവെന്ന് കര്‍ഷകന്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് കെഎസ്ഇബി, കര്‍ഷകരുടെ വാഴകള്‍ വെട്ടി കളയുന്നത്. നാല് ഏക്കറിലാണ് മനോജ് കൃഷി ചെയ്തിരുന്നത്. ഇതില്‍ മൂവായിരത്തിലധികം വാഴകള്‍ മനോജ് വച്ചിരുന്നു. കുലച്ചു നിന്നിരുന്ന വാഴകളാണ് കെഎസ്ഇബി അധികൃതര്‍ വെട്ടി കളഞ്ഞത്. എന്നാല്‍ വാഴകള്‍ വെട്ടുമ്പോള്‍ തന്നോട് ചോദിക്കാതെയാണ് ചെയ്തതെന്നും ഇതിന് ശേഷം കെഎസ്ഇബിയുടെ പക്കല്‍ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും കര്‍ഷകന്‍ പറഞ്ഞു.
നേരത്തെ കോതമംഗലം പുതുപ്പാടിയില്‍ കെഎസ്ഇബി സമാനമായ രീതിയില്‍ കുലച്ചു നിന്ന വാഴത്തോട്ടം വെട്ടി നശിപ്പിച്ചത് വലിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിവെച്ചിരുന്നു. ഒടുവില്‍ കര്‍ഷകന് നഷ്ടപരിഹാരം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.