ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഫിൻലൻഡ്; ഇന്ത്യ 126-ാം സ്ഥാനത്ത്; ഓസ്ട്രേലിയക്ക് പത്താം സ്ഥാനം

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഫിൻലൻഡ്; ഇന്ത്യ 126-ാം സ്ഥാനത്ത്; ഓസ്ട്രേലിയക്ക് പത്താം സ്ഥാനം

അൽബാനി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഒന്നാം സ്ഥാനത്ത് എത്തി ഫിൻലൻഡ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എന്ന പേരിൽ ലോക സന്തോഷ ദിനമായ മാർച്ച് 20ന് യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ ഈ വർഷവും ഇന്ത്യയുടെ സ്ഥാനം താഴെ തന്നെയാണ്. 126-ാം സ്ഥാനമാണ് പട്ടികയിൽ ഇന്ത്യയ്ക്ക്. ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ളത് ഓസ്ട്രേലിയയാണ്.

ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ആദ്യം പത്ത് രാജ്യങ്ങൾക്ക് ഉള്ളിൽ തന്നെയുണ്ട്. അഫ്‌ഗാനിസ്ഥാൻ പട്ടികയിൽ 143-ാം സ്ഥാനത്താണ്. അമേരിക്കയും ജർമ്മനിയും ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളുടെ ഉള്ളിൽ ഉൾപ്പെടുന്നില്ല. അമേരിക്ക 23 ഉം ജർമ്മനി 24 ഉം സ്ഥാനത്താണ് ഉള്ളത്. കോസ്റ്റാറിക്ക 12-ാം സ്ഥാനത്തും കുവെെറ്റ് 13-ാം സ്ഥാനത്തുമാണ്.

ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങൾ ഒന്നും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇല്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആദ്യ പത്ത് രാജ്യങ്ങളിൽ നെതർലൻഡിലും ഓസ്ട്രേലിയയിലും മാത്രമേ 15 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ. വ്യക്തികളുടെ ജീവിത നിലവാരം, പ്രതിശീർഷ ജിഡിപി, ജനങ്ങളുടെ ആരോഗ്യം, ആയുർ ദെെർഘ്യം, അഴിമതി എന്നിവയെ അടിസ്ഥാനമാക്കിയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.