വീടിന് മുന്നിൽ ശബ്ദം കേട്ട് പുറത്ത് ഇറങ്ങി; പത്തനംതിട്ടയിൽ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

വീടിന് മുന്നിൽ ശബ്ദം കേട്ട് പുറത്ത് ഇറങ്ങി; പത്തനംതിട്ടയിൽ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി. പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജുവാണ് (58 ) കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിന് സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചതിനെ തുടർന്ന് ആനയെ ഓടിക്കാൻ ബിജു ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ബിജുവും ഭാര്യയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ബിജു ഓട്ടോ ഡ്രൈവറാണ്.

പ്രദേശത്തേക്ക് വനപാലകരും പൊലീസുമെത്തിയിട്ടുണ്ട്. ബിജുവിൻ്റെ മൃതദേഹം പുരയിടത്തിൽ നിന്നും മാറ്റി. ജില്ലാ കളക്ടർ സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ചു. മുൻപും നിരവധി തവണ കാട്ടാനയുടെ ശല്യമുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലാ ഭരണകൂടം അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ട‍ർ സംഭവ സ്ഥലത്തേക്ക് എത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ടയിൽ നിന്നും ശബരിമലയിലേക്കുള്ള പ്രധാന പാതിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി വനമേഖലയോട് ചേ‍ർന്ന് കിടക്കുന്ന പ്രദേശമായ തുലാപ്പള്ളി നിരവധിപേ‍‍ർ താമസിക്കുന്ന ജനവാസ മേഖല കൂടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.