തിരുവനന്തപുരം: ലോകസ്ഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
മാര്‍ച്ച് 28 ന് ആരംഭിച്ച പത്രിക സമര്‍പ്പണം ഇന്നലെ അവസാനിച്ചു. സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഏപ്രില്‍ എട്ടിന് പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കും.
തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയത്. 22 പേര്‍. ആറ്റിങ്ങല്‍-14, കൊല്ലം-15, പത്തനംതിട്ട-10, മാവേലിക്കര-14, ആലപ്പുഴ-14, കോട്ടയം-17, ഇടുക്കി-12, എറണാകുളം-14, ചാലക്കുടി-13, തൃശൂര്‍-15, ആലത്തൂര്‍-8, പാലക്കാട്-16, പൊന്നാനി- 20, മലപ്പുറം-14, കോഴിക്കോട്-15, വയനാട്-12, വടകര-14, കണ്ണൂര്‍-18, കാസര്‍കോട്-13 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.