നീറ്റ്-യുജി പ്രവേശന പരീക്ഷ: രജിസ്‌ട്രേഷന് ഇന്ന് കൂടി അപേക്ഷിക്കാം

 നീറ്റ്-യുജി പ്രവേശന പരീക്ഷ: രജിസ്‌ട്രേഷന് ഇന്ന് കൂടി അപേക്ഷിക്കാം

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ്-യുജി) രജിസ്‌ട്രേഷന് ഇന്ന് കൂടി അപേക്ഷിക്കാം. ഇന്ന് രാത്രി 10:50 വരെ രജിസ്റ്റര്‍ ചെയ്യാനും രാത്രി 11:50 വരെ ഫീസ് അടയ്ക്കാനും സാധിക്കും. പല കാരണങ്ങളാലും രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് സമയം നീട്ടുന്നതെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു.

നീറ്റ് യുജി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1700 രൂപയാണ് അപേക്ഷാ ഫീസ്. ഒബിസി-എന്‍സിഎല്‍, ജനറല്‍-ഇഡബ്ലിയു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1600 രൂപയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയുമാണ് ഫീസ്. ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്ക്കേണ്ടത്.

നീറ്റ് യുജി പ്രവേശന പരീക്ഷ 2024 മെയ് അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 5:20 വരെ നടക്കുമെന്നാണ് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചിട്ടുള്ളത്. രാജ്യത്തെ 571 സീറ്റികളിലും രാജ്യത്തിന് പുറത്ത് 14 സീറ്റുകളും പരീക്ഷാ സെന്ററുകളായിരിക്കും. കൂടുതല്‍ വിശദ വിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ അറിയിക്കുമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.