മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവാക്കൂട്ടം; തേയിലത്തോട്ടത്തിലൂടെ ഒന്നിന് പിന്നാലെ ഒന്നായി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

 മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവാക്കൂട്ടം; തേയിലത്തോട്ടത്തിലൂടെ ഒന്നിന് പിന്നാലെ ഒന്നായി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

മൂന്നാര്‍: മൂന്നാറില്‍ ജനവാസ മേഖലയില്‍ കടുവാക്കൂട്ടം. കന്നിമല ലോവര്‍ ഡിവിഷനില്‍ മൂന്ന് കടുവകളാണ് എത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ കടുവയുടെ ആക്രമണത്തില്‍ പശു ചത്തിരുന്നു. കടുവക്കൂട്ടം എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അടുത്ത കാലത്തായി കടുവകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നു എന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തേയിലത്തോട്ടത്തിനടുത്ത് കൂടി കടുവകള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി തോട്ടം തൊഴിലാളികള്‍ പണിയെടുക്കുന്ന പ്രദേശം കൂടിയാണിതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

വനംവകുപ്പ് അടിയന്തരമായി നടപടിയെടുത്ത് കടുവാക്കൂട്ടത്തെ തുരത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പകല്‍ സമയത്താണ് കടുവകള്‍ തേയിലതോട്ടങ്ങളില്‍ വിഹരിക്കുന്നത്. രാവിലെ ആറ് മുതല്‍ തോട്ടം തൊഴിലാളികള്‍ ഇവിടെ എത്താറുള്ളതാണ്. തോട്ടം തൊഴിലാളികള്‍ തന്നെയാണ് കടുവകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടുവകള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൊല്ലുമ്പോള്‍ കൃത്യമായി നഷ്ടപരിഹാരം പോലും ലഭിക്കാറില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.