ബന്ധുവിന്റെ വീട്ടില്‍ ആദ്യകുര്‍ബാനയ്‌ക്കെത്തി; വാക്കുതര്‍ക്കത്തിനിടെ യുവാവിന് ദാരുണാന്ത്യം

 ബന്ധുവിന്റെ വീട്ടില്‍ ആദ്യകുര്‍ബാനയ്‌ക്കെത്തി; വാക്കുതര്‍ക്കത്തിനിടെ യുവാവിന് ദാരുണാന്ത്യം

കോട്ടയം: ബന്ധുവീട്ടില്‍ എത്തിയ യുവാവിന് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ആക്രമണത്തില്‍ ദാരുണാന്ത്യം. പാലാ കൊല്ലപ്പളളി മങ്കര സ്വദേശി ലിബിന്‍ ജോസാണ് (26) കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലായിലുളള ബന്ധുവിന്റെ കുട്ടിയുടെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയതായിരുന്നു യുവാവും സുഹൃത്തുക്കളും. ഇതിനിടെ രാത്രിയില്‍ ചീട്ടുകളിയും മദ്യപാനവും ഉണ്ടായി. ഈ സമയം ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ ലിബിനെ അഭിലാഷ് എന്ന യുവാവ് കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. അഭിലാഷും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.