സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; പാലായില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം

സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; പാലായില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം

കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. മേവട കുളത്തിനാല്‍ കുടുംബാംഗം വിനോദ്കുമാര്‍ ആണ് മരിച്ചത്. പാല കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദാരുണ സംഭവം നടന്നത്. പാലാ-കുത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസിനടിയില്‍ പെട്ടാണ് അപകടം ഉണ്ടായത്.

ഭാര്യ ബീന (ഗവ. എല്‍പി സ്‌കൂള്‍ അധ്യാപിക), പിതാവ് രവീന്ദ്രനാഥ്, മക്കള്‍ വിഷ്ണു വിനോദ്, കൃഷ്ണ വിനോദ്. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.

ബസ് സ്റ്റാന്‍ഡില്‍ നിന്ന് മുന്നോട്ട് നീങ്ങിയ ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ബസില്‍ നിന്ന് പിടിവിട്ട് വീഴുകയും പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. വിനോദ്കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പാലാ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.