ചിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍ തോമാ സ്ലിഹാ കത്തീഡ്രലില്‍ കുടുംബ നവികരണ ധ്യാനം ജൂണ്‍ 13 മുതല്‍ 16 വരെയുള്ള തിയതികളില്‍ നടത്തപ്പെടുന്നു. ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് പ്രശസ്ത ധ്യാന ഗുരു ഫ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആണെന്ന് മാര്‍ തോമാ സ്ലീഹാ കത്തീഡ്രല്‍ വികാരി ഫ. തോമസ് കടുകപ്പിള്ളില്‍ അറിയിച്ചു.
പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍, അഭിഷേകാഗ്‌നി മിനിസ്ട്രി, പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി, അഭിഷേകാഗ്‌നി മിനിസ്ട്രി, പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി, അഭിഷേകാഗ്നി സിസ്റ്റേഴ്സ് സന്യാസ പൗരസ്ത്യ സഭ എന്നിവയുടെയും സ്ഥാപകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ വചന പ്രഘോഷണം ശ്രവിക്കാനുള്ള ഒരു മികച്ച അവസരമാണിത്. ആണ്ടു തോറും നടത്തപ്പെടുന്ന കുടുംബ നവീകരണ കണ്‍വെന്‍ഷനിലൂടെ അനേകം വിശ്വാസികളാണ് അനുഗ്രഹം പ്രാപിച്ചു വരുന്നത്.
ഐനിഷ് ഫിലിപ്പിന്റെ ( AFCYM ) നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ധ്യാനം മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ക്രമികരിച്ചിരികുന്നു. ധ്യാനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആത്മീയ അനുഭവം പങ്കുവയ്ക്കാനുള്ള അവസരവും ലഭിക്കുന്നതായിരിക്കും.
ജൂണ്‍ 13, 14 തിയതികളില്‍ വൈകുന്നേരം അഞ്ച് മുതല്‍ ഒന്‍പത് വരെയും ജൂണ്‍ 15, 16 തിയതികളില്‍ വൈകുന്നേരം നാല് മുതല്‍ ഒന്‍പത് വരെയും ധ്യാനം ക്രമീകരിച്ചിരിക്കുന്നു.
വികാരി ജനറലും കത്തിഡ്രല്‍ വികാരിയുമായ ഫാ. തോമസ് കടുകപ്പിള്ളിലിന്റേയും അസി. വികാരി ഫാ. ജോയല്‍ പയസിന്റെയും കൈക്കാരന്മാരുടെയും കോര്‍ഡിനേറ്റര്‍മാരുടെയും നേതൃത്വത്തില്‍ ധ്യാനത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥാനയോടെ അക്ഷീണം പ്രയത്‌നിച്ചു വരുന്നു. വചന പ്രഘോഷണം കേള്‍ക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുമായി പ്രാര്‍ത്ഥനയോടെ ഈ ആത്മിയ വിരുന്നിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നുവെന്ന് ഫാ. തോമസ് കടുകപ്പിള്ളില്‍
ഫാ. ജോയല്‍ പയസ് എന്നിവര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.