ന്യൂഡല്‍ഹി: രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 57 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. ഇന്ന് വോട്ടിങ് നടക്കുന്ന 57 മണ്ഡലങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഒരുക്കിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളില്‍ മൂന്നെണ്ണം എസ്ടി സംവരണവും 13 എണ്ണം എസ്സി സംവരണവും ശേഷിച്ച 41 എണ്ണം ജനറല്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഒഡീഷ്യയിലെ 42 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പും ഇന്ന് നടക്കും.
ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് പഞ്ചാബിലെ പഞ്ചാബ് സാഹിബില്‍ നിന്ന് ജനവിധി തേടുന്നു. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറിന്റെ മകന് അന്‍ഷൂള്‍ അവി ജിത്ത് ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഹിമാചല്‍പ്രദേശിലെ മാണ്ടി ലോക്സഭാ മണ്ഡലത്തില്‍ കങ്കണാ റണാവത്ത് കോണ്‍ഗ്രസിലെ വിക്രമാദിത്യ സിങിനെ നേരിടുന്നു. ഹിമാചല്‍ പ്രദേശിലെ ഹാമീര്‍ പൂര് മണ്ഡലത്തില്‍ നിന്നാണ് അനുരാഗ് സിങ് ഠാക്കൂര്‍ ജനവിധി തേടുന്നത്.
അതേസമയം ഇന്ന് വോട്ടിങ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത ചൂടിനെ നേരിടാന്‍ വിപുലമായ ക്രമീകരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ആവശ്യമായ കുടിവെള്ള സൗകര്യം ഒരുക്കണമെന്ന് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വോട്ട് ചെയ്യാന്‍ എത്തുന്ന ആളുകള്‍ക്ക് ആവശ്യമായിട്ടുള്ള വൈദ്യ സഹായം ഉറപ്പാക്കണം. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ഒഴിവാക്കുന്ന വിധത്തില്‍ വിശ്രമിക്കാനുള്ള സൗകര്യങ്ങളും തയ്യാറാക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.