കെജരിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യം ഇഡി എതിർത്തു; നാളെ ജയിലേക്ക് മടങ്ങാൻ നിർദേശം

കെജരിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യം ഇഡി എതിർത്തു; നാളെ ജയിലേക്ക് മടങ്ങാൻ നിർദേശം

ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇടക്കാല ജാമ്യം തേടി കോടതിയിൽ സമർപ്പിച്ച അപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തു. കെജരിവാൾ വസ്തുതകൾ മറച്ചുവെക്കുകയും ആരോഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെറ്റായ പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് പ്രത്യേക ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെ അന്വേഷണ ഏജൻസി അവകാശപ്പെട്ടു.

ജൂൺ രണ്ടിന് കീഴടങ്ങുമെന്ന രീതിയിൽ കെജരിവാൾ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ നടത്തിയ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം ഒരാഴ്ചകൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജരിവാൾ സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

കെജരിവാളിന് സുപ്രിം കോടതി അനുവദിച്ച ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കും. അറസ്റ്റിലായി 50 ദിവസങ്ങൾക്ക് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജരിവാളിന് ഇടക്കാല ജാമ്യം നൽകിത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുത്, ഫയലുകളിൽ ഒപ്പിടരുത്, മന്ത്രിസഭാ യോഗം വിളിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. മാർച്ച് 21നാണ് ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.