കൊച്ചി: കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍
അടിയന്തിര സഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചു.
ഇക്കാര്യത്തില്‍ പ്രവാസി കേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണെന്ന് അജിത്ത് കോളശേരി അറിയിച്ചു.
അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന് നഷ്ടമായതില്‍ നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.
അപകടത്തില്‍പ്പെട്ടവരുടെ തുടര്‍ ചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കുമായി കുവൈറ്റിലെ മലയാളി അസോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
എത്ര മലയാളികള്‍ക്കാണ് ജീവന് നഷ്ടമായത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ക്കായി ശ്രകമിച്ചുവരികയാണെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരിയും വ്യക്തമാക്കി.
ഹെല്‍പ്പ് ഡസ്ക് നമ്പരുകള്‍ ചുവടെ:-
അനുപ് മങ്ങാട്ട് +965 90039594
ബിജോയ് +965 66893942
റിച്ചി കെ ജോര്‍ജ് +965 60615153
അനില്‍ കുമാര്‍ +965 66015200
തോമസ് ശെല്വന് +965 51714124
രഞ്ജിത്ത് +965 55575492
നവീന്‍ +965 99861103
അന്‍സാരി +965 60311882
ജിന്‍സ് തോമസ് +965 65589453.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.