ചേര്‍ത്തല: പ്രമുഖ ചലച്ചിത്ര സംവിധായകന് യു വേണുഗോപന്‍ (70) അന്തരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 8.30ന് വീട്ടുവളപ്പില്‍. കുസൃതിക്കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, ദ റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലാക്കാരന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പത്ത് വര്‍ഷത്തോളം പി പദ്മരാജന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. കരിയിലക്കാറ്റുപോലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ്, സീസണ്, ഇന്നലെ, ഞാന്‍ ഗന്ധര്വന്, തുടങ്ങിയ ചിത്രങ്ങളില്‍ പദ്മരാജന്റെ സഹസംവിധായകനായിരുന്നു. 1995ല്‍, ജയറാം-മീന ജോഡികളുടെ കുസൃതിക്കുറുപ്പ് എന്ന ചിത്രത്തോടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
ഭാര്യ: ലത. മക്കള്‍: ലക്ഷ്മി (നിഷ്, തിരുവനന്തപുരം), വിഷ്ണുഗോപന് (എന്‍ജിനീയര്‍, ഫിഷെര്). മരുമകന്: രവീഷ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.