തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാർശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 28ന് സര്‍വിസില്‍നിന്നു വിരമിക്കാനിരിക്കെയാണ് ഇത്തരം ഒരു നീക്കം.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമമന്ത്രി എ.കെ. ബാലന് എന്നിവരടങ്ങിയ സമിതി ഓണ്‍ലൈനായി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കൈമാറും. ഗവര്‍ണര്‍ക്കാണ് നിയമന അധികാരം.
നെതര്‍ലന്‍ഡ്സ് മുന്‍ അംബാസഡര്‍ വേണു രാജാമണി ഉള്‍പ്പെടെ 14 പേരായിരുന്നു അപേക്ഷകര്‍. 1986 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മേത്ത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.