ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. വെടി നിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ശിപായ് ലക്ഷ്മൺ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം അർധ രാത്രിയോടെയാണ് പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടത്.
ജനുവരി ഒന്നിന് ശേഷം ഇന്ത്യൻ സൈനികർക്കു നേരേയുള്ള പാകിസ്ഥാന്റെ നാലാമത്തെ ആക്രമണമാണിത്. ഇന്ത്യൻ പോസ്റ്റുകളും സിവിലിയൻ പ്രദേശങ്ങളും ലക്ഷ്യമിട്ട് കനത്ത ഷെല്ലാക്രമണങ്ങളും പാകിസ്ഥാൻ ആരംഭിച്ചു. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചുവെന്ന് ജമ്മുവിലെ പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.