ലണ്ടൻ: യുകെയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പെരുമ്പാവൂര്‍ കാലടി കൊറ്റമറ്റം സ്വദേശി റെയ്ഗന്‍ ജോസ് (36) ആണ് മരിച്ചത്.
ബെഡ്ഫോർഡിലെ കമ്പനിയിൽ ജോലിചെയ്യുന്നതിനിടെ ക്രെയിനിൽ നിന്നുള്ള കനമേറിയ ലോഡ് താഴേക്ക് പതിച്ചാണ് അപകടം എന്നാണ് വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. അപകടത്തിൽ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരം. ക്രെയിനിന്റെ ബെൽറ്റ് പൊട്ടി ഉയർത്തിയിരുന്ന ടണ്ണോളം കനമുള്ള വസ്തു തെന്നിമാറി താഴേക്കുവീഴുകയായിരുന്നു. താഴെ നിന്നിരുന്ന റെയ്ഗന് ഓടിമാറാൻ കഴിയും മുമ്പേ ദുരന്തം സംഭവിച്ചു.
കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസ് നാല് മാസം മുമ്പുമാത്രമാണ് യുകെയിലെത്തിയത്. കൊറ്റമം മണവാളൻ ജോസിന്റെ മകനാണ്. നഴ്‌സായ ഭാര്യ സ്റ്റീനയുടെ ഡിപെൻഡന്റ് വിസയിലാണ് മുപ്പത്തിയാറ് വയസ് മാത്രമുള്ള റെയ്ഗനും യുകെയിലെത്തിയത്. തുടർന്ന് ഭാര്യയുടെ ജോലി സ്ഥലമായ ബെൽഫോർഡിൽ കുടുംബ സമേതം താമസമാക്കുകയായിരുന്നു. റെയ്ഗൻ ജോസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. നാല് വയസുകാരി ഈവ മകളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.