ഇപ്‌സ്വിച്ച്: യു.കെയില്‍ ഞായറാഴ്ച്ച മുതല്‍ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇപ്‌സ്വിച്ചില്‍ കുടുംബമായി താമസിക്കുന്ന മലയാളി ഡോക്ടര്‍ രാമസ്വാമി ജയറാമിനെയാണ് (56) മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി.ബി.സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജൂണ്‍ 30-ന് പുലര്‍ച്ചെ 5.45 ന് വീട്ടില്‍ നിന്നിറങ്ങിയ രാമസ്വാമിയെ കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താന്‍ ജൂലൈ ഒന്നു മുതല്‍ സഫോക്ക് പൊലീസ് സഹായം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ പ്രവാസി മലയാളികള്‍ക്ക് നൊമ്പരമായി രാമസ്വാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 9.30-ന് ബ്രസീയേഴ്സ് വുഡ് മേഖലയില്‍ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.
നിലവില്‍ മരണത്തില്‍ ദൂരുഹതയില്ലെന്ന് കരുതുന്നതായി പൊലീസ് ഔദ്യോഗികമായി അറിയിച്ചു. പൊലീസ് മരണ വിവരം രാമസ്വാമിയുടെ അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോണ്‍ സി1 കാര്‍ ഇപ്‌സ്വിച്ചിലെ റാവന്‍സ്വുഡ് പ്രദേശത്ത് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ഓര്‍വെല്‍ കണ്‍ട്രി പാര്‍ക്കിലും പരിസരത്തും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പൊലീസ് തിരച്ചില്‍ നോട്ടീസ് പുറത്ത് ഇറക്കിയതോടെ നിരവധി പേരാണ് അറിയിപ്പ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്തത്. ഇതോടെ ഡോക്ടറെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ മിക്കവരിലും ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.