ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ മാര്‍ തോമാ സ്ലീഹാ കത്തീഡ്രലില്‍ ഇടവക മധ്യസ്ഥനായ വി. തോമാസ്ലീഹായുടെ ദുക്റാന തിരുനാളും ഇടവക തിരുനാളും സംയുക്തമായി ആഘോഷിക്കുന്നു. ജൂണ്‍ 28 മുതല്‍ ജൂലൈ 14 വരെ അത്യാഡംബരപൂര്‍വം കൊണ്ടാടുന്ന തിരുനാളിന്റെ കൊടിയേറ്റം ജൂണ്‍ 30-ാം തിയതി ഞായറാഴ്ച ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു.
കത്തീഡ്രലില്‍ വൈകുന്നേരം അഞ്ചിന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും ദേശീയ ദിവ്യ കാരുണ്യ പ്രദക്ഷിണത്തിനും ശേഷം നടത്തിയ കൊടിയേറ്റത്തില്‍ ധാരാളം വിശ്വാസികള്‍ ഭക്തിപുരസരം പങ്കെടുത്തു. പ്രധാന തിരുനാള്‍ ദിനങ്ങളായ ജൂലൈ 5,6,7 തിയതികളില്‍ വിശുദ്ധ കുര്‍ബാന ഉണ്ട്.
ഈ മാസം അഞ്ച്, ആറ് തിയതികളിലായി നടക്കുന്ന മലബാര്‍ നൈറ്റ്, പ്രസുദേന്തി നൈറ്റ് (കലാസന്ധ്യ), വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പൊതു പ്രദക്ഷിണം, കരിമരുന്നു പ്രയോഗം, സ്നേഹ വിരുന്ന്, യൂത്ത് സോഷ്യല്‍ നൈറ്റ് എന്നിവ ജൂലൈ ഏഴ് ഞായറാഴ്ച സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.